KeralaNattuvarthaLatest NewsNews

കള്ളനോട്ട് കേസിൽ അഞ്ചുപേർ അറസ്റ്റിൽ ; അന്വേഷണം കോയമ്പത്തൂരിലേക്ക്

അന്വേഷണ സംഘം തമിഴ്നാട്ടിലെ 3 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു

നെടുങ്കണ്ടം: കമ്പംമെട്ട് അതിർത്തി ചെക്പോസ്റ്റിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അഞ്ചു പേരെ പിടികൂടി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചതായാണ് വിവരം. നിർണായക വിവരങ്ങൾ ലഭിച്ചതോടെ ശനിയാഴ്ച അന്വേഷണ സംഘം തമിഴ്നാട്ടിലെ 3 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.

ചിന്നമന്നൂർ മഹാരാജൻ (32), കോയമ്പത്തൂർ സ്വദേശി ചുരുളി (32), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53), കുമളി സ്വദേശി സെബാസ്റ്റ്യൻ (42) എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button