കൊളംബിയ : യുവാവിന്റെ തൊണ്ടയില്‍ ഏഴിഞ്ച് വലിപ്പമുള്ള മീന്‍ കുടുങ്ങി. കൊളംബിയയിലാണ് ഇരുപത്തിനാലുകാരനായ പി.വിജയ് എന്ന യുവാവിന്റെ തൊണ്ടയില്‍ ഏഴിഞ്ച് വലിപ്പമുള്ള മീന്‍ അബന്ധത്തില്‍ കുടുങ്ങിയത്. മീന്‍ പിടുത്തത്തിന് ഇടയിലായിരുന്നു സംഭവം. സാധാരണയായി മുന്‍സിപ്പാലിറ്റിക്കടുത്തുളള തടാകത്തില്‍ വിജയ് മീന്‍ പിടിക്കാന്‍ പോകാറുണ്ട്.
സംഭവ ദിവസം രണ്ട് മീനുകള്‍ ഒരേ സമയം ചൂണ്ടയില്‍ കുരുങ്ങി. ഒന്നിനെ എടുത്ത് വായില്‍ കടിച്ചു പിടിച്ച് മറ്റേതിനെ പിടിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ വായില്‍ കടിച്ചുവെച്ച മീന്‍ പിടച്ചിലിനിടയില്‍ യുവാവിന്റെ തൊണ്ടയിലേക്ക് ഇറങ്ങുകയായിരുന്നു. മീന്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവും വെപ്രാളപ്പെട്ടു. ഒട്ടും വൈകാതെ യുവാവ് ആശുപത്രിയില്‍ എത്തി. എന്താണുണ്ടായതെന്ന് ഡോക്ടര്‍മാര്‍ മാറി മാറി ചോദിച്ചിട്ടും ഉത്തരം പറയാന്‍ യുവാവിന് സാധിച്ചില്ല.
പിന്നീട് ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിങ്ങിലാണ് തൊണ്ടയിലെ ഏഴിഞ്ച് നീളമുളള മീനിനെ കണ്ടത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം മീനിനെ എടുത്ത് കളയാനുളള ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശ്രമം കൊണ്ട് യുവാവിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ മീനിനെ വിജയകരമായി പുറത്തെടുത്തു. സാരമായ പരിക്കുകള്‍ ഇല്ലെന്ന് കണ്ടതോടെ രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം യുവാവിനെ വിട്ടയക്കുകയായിരുന്നു.
Post Your Comments