KeralaLatest NewsNews

അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങി, പിന്നീട് അടിച്ചുപൊളി ലൈഫ്; കമ്മ്യൂണിസ്റ്റുകാരിയായ ആര്യയുടേത് ദുരൂഹതകൾ നിറഞ്ഞ ജീവിതം

ഡിവൈഎഫ്ഐക്കാരിയായ ആര്യയെ പൊലീസ് പിടികൂടിയപ്പോൾ കഴിഞ്ഞിരുന്നത് കൂട്ടുപ്രതി അജ്മല്‍ റസാഖിനൊപ്പം

കൊച്ചി നഗരത്തില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി പൊലീസ് കസ്റ്റഡിയിലായ മൂന്ന് പേരിൽ പ്രധാനിയായ വൈപ്പിൻ സ്വദേശിനിയായ ആര്യ ചേലാട്ടി (23)നെ കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ്. കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32) എന്നിവരോടൊപ്പമാണ് പൊലീസ് ആര്യയേയും അറസ്റ്റ് ചെയ്തത്. ആര്യയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ആര്യ ഒരു ഡിവൈഎഫ്ഐക്കാരിയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. ആര്യയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതാണ്. യുവതിയുടെ മാതാവ് ഒരു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിൽ വെച്ചായിരിക്കാം ലഹരിമരുന്ന് സംഘവുമായി ആര്യ അടുത്തത്.

Also Read:പോളിയോ തുള്ളിമരുന്ന് ; കോട്ടയത്ത് മാത്രം 1,04,304 കുട്ടികൾക്ക് നൽകി

ലഹരിമരുന്ന് ആൾക്കാരുമായി ആര്യ അടുപ്പമായപ്പോൾ അമ്മ എതിർക്കുകയും ഇതേതുടർന്ന് ഇരുവരും തമ്മിൽ കലഹം ഉണ്ടാവുകയും ചെയ്തിരുന്നു. പലതവണ വിലക്കേര്‍പ്പെടുത്തിയിട്ടും ആര്യ വീട്ടില്‍ നിന്നും പുറത്തു ചാടി. പിന്നീട് അമ്മയുമായി ആര്യ അകന്നു, വീടുവിട്ടിറങ്ങിയ ആര്യ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളി ലൈഫ് ആയിരുന്നു പിന്നീട് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്തകാലത്ത് കാര്യമായ അടുപ്പം മകളുമായി അമ്മയ്ക്കുണ്ടായിരുന്നില്ല.

കൊച്ചിയിലെ പി ആര്‍ റസിഡന്‍സിയില്‍ നിന്നാണ് മൂവരെയും പൊലീസ് സംഘം പിടികൂടുന്നത്. ആര്യയെ പൊലീസ് പിടികൂടിയപ്പോൾ കഴിഞ്ഞിരുന്ന് കൂട്ടുപ്രതി അജ്മല്‍ റസാഖിനൊപ്പമായിരുന്നു. ഇവിടെ തന്നെ മറ്റൊരു മുറിയിലായിരുന്നു സമീർ താമസിച്ചിരുന്നത്. 5 മസത്തോളമായി സമീർ ഇവിടെ താസിച്ചു വരികയായിരുന്നെന്നും അജ്മലും ആര്യയും ഇവിടെ മുറിയെടുത്തിട്ട് അധികം ദിവങ്ങളായില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

Also Read: രാജ്യത്ത് നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കാനൊരുങ്ങി ധനമന്ത്രി

സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.

കൊച്ചിന്‍ പോലീസ് കമ്മീഷണറുടെ ‘ലഹരി മുക്ത കൊച്ചി’ക്കായി, മഹാനഗരത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ഉണ്ടാക്കിയ “യോദ്ധാവ്” എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ അയക്കുന്നയാളുടെ വിവരങ്ങള്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ഗ്രൂപ്പിൻ്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button