ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലെ എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ആപ്പിലൂടെ അറിയാം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021ലെ ബജറ്റിനായി യൂണിയന്‍ ബഡ്ജറ്റ് മൊബൈല്‍ ആപ്പ് (Union Budget Mobile App ) പുറത്തിറക്കിയിരുന്നു. ഗൂഗിള്‍ ആപ്പ് (Google App) സ്റ്റോറില്‍ നിന്ന് നിങ്ങള്‍ക്ക് ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ഇതിനായി ആപ്പ് സ്റ്റോറില്‍ പോയി യൂണിയന്‍ ബജറ്റ് (Union Budget ) എന്ന് ടൈപ്പ് ചെയ്യുക. ശേഷം NIC eGov Mobile Apps അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് www.indiabudget.gov.in ല്‍ നിന്ന് നേരിട്ട് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കേന്ദ്ര ധനമന്ത്രാലയം (Finance Ministry) തയ്യാറാക്കിയ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം, വാര്‍ഷിക ധനകാര്യ സ്ഥിതി വിവരക്കണക്ക്, ധനസഹായത്തിനുള്ള ആവശ്യം, ധനകാര്യ ബില്‍, 2021 ലെ ബജറ്റിലെ പ്രധാന പോയിന്റുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.
Post Your Comments