Latest NewsKeralaNews

ലൈഫ്മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: ലൈഫ്മിഷനിൽ പ്രോഗ്രാം മാനേജർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിൽ അന്യത്ര സേവന നിയമനത്തിന് അപേക്ഷ നൽകാം. സംസ്ഥാന ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് പഞ്ചായത്ത്/ നഗരകാര്യ/ ഗ്രാമവികസന വകുപ്പുകളിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഒഴിവുള്ള/ ഒഴിവുവരുന്ന ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ ഈ മാസം ഏഴിനു മുൻപ് ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം. lifemissionkerala@gmail.com എന്ന ഇ-മെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ലൈഫ്മിഷൻ സംസ്ഥാന ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button