കൊല്‍ക്കത്ത : ബംഗാളില്‍ ദീദിയെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ അമിത് ഷാ, ഞങ്ങള്‍ ബംഗാളിനെ കാവിയാക്കുമെന്ന് സ്മൃതി ഇറാനി. അമിത് ഷായുടെ നേതൃത്വത്തില്‍ തൃണമൂലിനെ തകര്‍ക്കാനുള്ള പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ്. മമതയുടെ വിശ്വസ്തരെ അടക്കം സ്വന്തം ക്യാംപിലെത്തിച്ചാണ് ഷായുടെ നീക്കം. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബംഗാളില്‍ സജീവമാവുകയാണ്. ബംഗാളിലെ ഓരോ വീടിന്റെ വാതിലിലും രാമരാജ്യം മുട്ടിവിളിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
Read Also : ബജറ്റിൽ കോടികൾ വകയിരുത്തിയ സംസ്ഥാനങ്ങളുടെ പ്രത്യേകത അറിഞ്ഞാൽ ചിരി വരും; വി ഡി സതീശൻ
‘ദീദി, ഒരുപക്ഷേ ജയ് ശ്രീറാം വിളി ഉപേക്ഷിച്ചേക്കാം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാരിന് കീഴില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയാണ്. ബംഗാളില്‍ രാമരാജ്യം വാതിലില്‍ മുട്ടുകയാണ്.’ സ്മൃതി പറയുന്നു. ‘ദീദി, ഇതൊരു തുടക്കമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ആരുമുണ്ടാകില്ല’ ഒരു മാസം മുന്‍പ് പശ്ചിമ മിഡ്‌നാപുരില്‍ നടന്ന റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ഈ വാക്കുകള്‍ ഇങ്ങനെയാണ്. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് തൃണമൂലില്‍ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്.
Post Your Comments