KeralaLatest NewsNewsIndia

ബജറ്റിൽ കോടികൾ വകയിരുത്തിയ സംസ്ഥാനങ്ങളുടെ പ്രത്യേകത അറിഞ്ഞാൽ ചിരി വരും; വി ഡി സതീശൻ

ബജറ്റ് ലക്ഷ്യം വയ്ക്കുന്നത് തെരഞ്ഞെടുപ്പെന്ന് ആരോപണം

ദേശീയപാത വികസനത്തിനായി കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് കോടികളാണ്. കേന്ദ്രത്തിൻ്റെ ഈ മികച്ച തീരുമാനത്തെ പരിഹസിച്ച്‌ വിഡി സതീശന്‍ എംഎല്‍എ. ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിറുത്തിയാണ് ഫണ്ട് അനുവദിച്ചതെന്നാണ് വിഡി സതീശന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം:

കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാഷണല്‍ ഹൈവേ നിര്‍മ്മിക്കുന്നതിന് പതിനായിരക്കണക്കിന് കോടി രൂപ നല്‍കുമത്രെ! എന്താണ് ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത ? ഇവിടെയെല്ലാം ഈ വരുന്ന ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുകയാണ്. എങ്ങിനെ ചിരിക്കാതിരിക്കും?

https://www.facebook.com/VDSatheeshanParavur/posts/3827450023980601

shortlink

Related Articles

Post Your Comments

Related Articles


Back to top button