തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആശംസയ്ക്ക് പകരം ‘ആദരാഞ്ജലി’ .കോണ്‍ഗ്രസ് മുഖപത്രത്തില്‍ നടന്നത് വന്‍ അട്ടിമറിയെന്ന് സൂചന , ചതിച്ചതാണെന്ന് മാനേജ്മെന്റ് . പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ് മാറ്ററിന് അംഗീകാരം നല്കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നാണ് സൂചന. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്തു വരുന്നത്. പി ഡി എഫ് എടുക്കുന്നതിനിടയിലാണ് ആശംസകള്‍ എന്നത് മാറ്റി ആദരാഞ്ജലികളെന്ന് ചേര്‍ത്തതെന്നാണ് വിവരം. സപ്ലിമെന്റ് പേജുകള്‍ അവിടെ നിന്ന് നേരിട്ട് പ്രസിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസിലായതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം..
സംശുദ്ധം, സദ് ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആശംസയ്ക്ക് പകരം ആദരാഞ്ജലി അടിച്ചിരിക്കുന്നത്. ജാഥയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ബഹുവര്‍ണ സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്ക്ക് പകരം ആദരാഞ്ജലികളെന്ന് അടിച്ച് ചേര്‍ത്തിരിക്കുന്നത്. ഒന്നിലധികം തവണയാണ് പിഴവ് സംഭവിച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പെടെയുളള നേതാക്കളുടെ ഫോട്ടോകള്‍ക്ക് താഴെയാണ് ആദരാഞ്ജലികള്‍ എന്ന് അടിച്ചു ചേര്‍ത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായി ആളുകള്‍ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്മെന്റും രംഗത്തെത്തി.
Post Your Comments