KeralaLatest NewsNews

ശബരിമല ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ പിണറായി സ​ര്‍​ക്കാ​ര്‍ തി​ടു​ക്ക​വും ആ​വേ​ശ​വും കാ​ട്ടി​യെന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

കാ​സ​ര്‍​ഗോ​ഡ് : യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് തു​ട​ക്കമായി . ശ​ബ​രി​മ​ല​യി​ലെ കോ​ട​തി വി​ധി പിണറായി സ​ര്‍​ക്കാ​ര്‍ ചോ​ദി​ച്ചു​വാ​ങ്ങി​യ​താ​ണെ​ന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ആ​രോ​പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കുമ്പളയിൽ ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also : സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ 

ഭ​ക്ത​രു​ടെ ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​തെ യു​ഡി​എ​ഫ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ച്ച്‌ പാ​ര്‍​ട്ടി തീ​രു​മാ​ന​മാ​ണ് കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തി​ടു​ക്ക​വും ആ​വേ​ശ​വും കാ​ട്ടി​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി ആ​രോ​പി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​കാ​ലം വി​ക​സ​ന​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യു​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ട​ത് ഭ​ര​ണം അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന്‍റേ​യും വെ​റു​പ്പി​ന്‍റെ​യും കാ​ല​മാ​യി​രു​ന്നു. വ​ലി​യ വി​ക​സ​നം ന​ട​ത്തി​യെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം സ​ത്യ​മ​ല്ല നാ​ടി​നോ ജ​ന​ങ്ങ​ള്‍​ക്കോ ഒ​രു പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം പാ​ഴാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button