Latest NewsKeralaNattuvarthaNews

മദ്യപിക്കുന്നതിനിടെ കൈ മുറിഞ്ഞു; ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു

അത്യാഹിത വിഭാഗത്തിലെ വാതില്‍ തകര്‍ക്കുകയും കാബിന്‍ പൊളിക്കുകയും ചെയ്തു

പറവൂര്‍: കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു. കൂടാതെ ജീവനക്കാരെ ആക്രമിക്കാനും ശ്രമം നടത്തി. ഒടുവില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കെടാമംഗലം കല്ലറയ്ക്കല്‍ അഖിലി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. കൈ മുറിഞ്ഞ നിലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം അഖില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി അധികൃതര്‍ മുറിവു വച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനാകുകയും കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ ആക്രമിക്കുകയും ചെയ്തു.

read also:ഭര്‍ത്താവ് ഉള്‍പ്പെട്ട കൊലപാതക കേസില്‍ പ്രതിയാകുമെന്ന ഭയം; നടി വിജയലക്ഷ്മിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ലേഡി ഡോക്ടര്‍ പോലീസിനെ അറിയിക്കാനായി ഫോണ്‍ ചെയ്യാന്‍ അത്യാഹിത വിഭാഗത്തിലേക്കു പോയപ്പോൾ പിന്നാലെ എത്തിയ ഇയാള്‍ അത്യാഹിത വിഭാഗത്തിലെ വാതില്‍ തകര്‍ക്കുകയും കാബിന്‍ പൊളിക്കുകയും ചെയ്തു. ഇസിജി മെഷീന്‍, മള്‍ട്ടി പാര മോണിറ്റര്‍ എന്നിവയും നശിപ്പിച്ചു. ആശുപത്രിക്കു രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.പി എസ് റോസമ്മ പറഞ്ഞു.

shortlink

Post Your Comments


Back to top button