തിരുവനനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സർക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
വിതരണക്കാര്‍ ബവ്കോക്ക് നില്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് നൽകിയിരിക്കുന്നത്. ആനുപാതികമായി നികുതിയും കൂടിയിരിക്കുന്നു. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയിരിക്കുകയാണ്.
Post Your Comments