KeralaLatest News

യൂണിറ്റിന് ഒരു രൂപ കൂട്ടണമെന്ന് വൈദ്യുതി ബോർഡ് : നിരക്കിൽ വൻവർധനയുണ്ടായേക്കും

തിരുവനന്തപുരം: ഗാർഹിക വൈദ്യുതി നിരക്കിൽ വൻ നിരക്കു വർധന ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി ബോർഡ്. അഞ്ചു വർഷം കൊണ്ട് യൂണിറ്റിന് രണ്ട് രൂപ 30 പൈസ കൂട്ടണമെന്ന ആവശ്യമാണ് ബോർഡ് മുന്നോട്ടു വെച്ചിരിക്കുന്നത്.

റെഗുലേറ്ററി കമ്മീഷന് നിരക്കു വർധനവിനു വേണ്ടിയുള്ള അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക സ്ഥിതിയും ഉപഭോക്താക്കളുടെ അഭിപ്രായവും കണക്കിലെടുത്ത ശേഷം, എത്ര രൂപ കൂട്ടണമെന്ന് തീരുമാനിക്കുക കമ്മീഷനാണ്. അഞ്ചു വർഷം കൊണ്ട് 2.30 രൂപ കൂട്ടിയാലും പ്രസരണനഷ്ടം ബോർഡിന്റെ സാമ്പത്തിക നഷ്ടവും കുറയുന്നതോടെ, ഭാവിയിൽ 1.50 രൂപയായി നിരക്കു വർധന പിടിച്ചു നിർത്താൻ സാധിക്കുമെന്നും വൈദ്യുതി ബോർഡ് അവകാശപ്പെടുന്നുണ്ട്.

2013-14 മുതൽ 2020 വരെ ഒരു രൂപയാണ് യൂണിറ്റിന് കൂടിയിരിക്കുന്നത്. ഇതിനു പകരമായി, 2022-ൽ ഒരു രൂപ വർധിപ്പിക്കണമെന്നാണ് അടിയന്തര ആവശ്യം. ഇപ്രകാരം വർദ്ധിപ്പിച്ചാൽ, വീട്ടിലെ വൈദ്യുതി ബില്ലിൽ ഏകദേശം 20 ശതമാനത്തിന്റെ വർദ്ധനയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button