ന്യൂഡല്‍ഹി: രാജ്യത്ത് 18 ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. പൊതു മേഖലാ എണ്ണ കമ്പനികള്‍ ഇന്ധന വില പുനര്‍നിര്‍ണയം മരവിപ്പിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ മാസം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് എണ്ണ കമ്പനികളെ ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് എത്തിച്ചത്.
ജൂലൈ 18ന് ശേഷം രാജ്യത്ത് ഇന്ധന വില പുതുക്കിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.7 രൂപയുമാണ് വില. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില മൂന്നക്കം കടന്നിരുന്നു. കേരളത്തിലും സമാനമായ സ്ഥിതിയാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 41 തവണയാണ് പെട്രോളിന് വില വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്താണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ ദിവസേന ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലകളിലെ മാറ്റങ്ങള്‍ എല്ലാ ദിവസവും രാവിലെ 6 മണി മുതലാണ് പ്രാബല്യത്തില്‍ വരിക.
Post Your Comments