തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. വില കുറഞ്ഞതിനുശേഷം സംസ്ഥാന നികുതി പെട്രോളിന് 21 രൂപ 5 പൈസയും ഡീസലിന് 17 രൂപയുമായിരിക്കും.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. ഇതുകൊണ്ട് തന്നെ സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
അതേസമയം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില.
Post Your Comments