Latest NewsNewsIndia

ചെങ്കോട്ടയിലെ സംഘർഷം; രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് പ്രധാനമന്ത്രി

ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ റിപബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തിന് വിമര്‍ശനം. കർഷകരുടെ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ സംഘർഷം ഉണ്ടായ സാഹചര്യം നാണക്കേടുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയെന്ന് മോദി പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കീ ബാത്ത് കൂടിയാണിത്.

എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സ്വയം പര്യാപ്ത ഇന്ത്യ കൈവരിച്ചു. കൊവിഡ് വന്നതിനുശേഷം ജനങ്ങളുടെ കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് ഒരുപാട് ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യ വാക്‌സിനേഷന്റെയും മരുന്നുകളുടെയും രംഗത്ത് സ്വയം പര്യാപ്തത നേടിയിരിക്കുകയാണ്. വളർച്ചയുടെ പാതയിലാണ് നാമിപ്പോൾ. മോദി പറഞ്ഞു.

Also Read: മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയായി മലപ്പുറത്തെ ഗ്രാമം ; ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷ

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. തുടക്കത്തിലെ ചെറിയ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടി. നമ്മുടെ ടീമിന്റെ കഠിനാധ്വാനവും ടീം വര്‍ക്കും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും മോദി വ്യക്തമാക്കി. കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബ്രസീല്‍ പ്രധാനമന്ത്രി ജെയിര്‍ ബോല്‍സൊനാരോ ഇന്ത്യയോട് നന്ദി അറിയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

അടുത്ത 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു. വികസിത രാജ്യങ്ങളാണ് അമേരിക്ക 18 ദിവസമാണ് ഇതിനായി എടുക്കുക, കൂടാതെ, ബ്രിട്ടന്‍ 36 ദിവസത്തിനുള്ളിലുമാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മോദി ഓര്‍മിപ്പിച്ചു. ബ്രിട്ടനെയും അമേരിക്കയെയും വരെ പിന്നിലാക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു എന്നത് അഭിമാനകരമായ വിഷയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button