ബി. സി. സി. ഐ പ്രസിഡൻറ്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരവുമായ സൗരവ് ഗാംഗുലിയെ ഞായറാഴ്ച കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിന് വിധേയനായ ശേഷം അദ്ദേഹത്തിൻറ്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഏതാനും ആഴ്ചകൾക്ക് അദ്ദേഹത്തിന് പൂർണ്ണ വിശ്രമം ഡോക്ടർമ്മാർ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
Read Also: കർഷകനാണോയെന്ന് പ്രതാപനോട് സുപ്രീംകോടതി; കർഷകനായ എം പി ആണെന്ന് മറുപടി
വ്യാഴാഴ്ചയാണ് അദ്ദേഹത്തെ രണ്ടാംവട്ട ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കിയത്. നിലവിലുള്ള ബ്ലോക്കുകൾ നീക്കാനായി ധമനിക്കുള്ളിൽ രണ്ട് സ്റ്റെന്റുകൾ ഇട്ടിട്ടുണ്ട്. നെഞ്ചുവേദനയെ തുടർന്ന് ജനുവരി ഇരുപത്തിയേഴിനാണ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ മാസം ഇത് രണ്ടാം തവണയാണ്ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കുന്നത്. ആദ്യത്തെ ആൻജിയോപ്ലാസ്റ്റിന് ശേഷം ജനുവരി ഏഴിന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് ജനുവരി 27ന് വീണ്ടും നെഞ്ച് വേദന വന്നതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരോശോധനയിൽ ധമനികളിൽ ബ്ലോക്ക് കണ്ടെത്തുകയായിരുന്നു.
Post Your Comments