ന്യൂഡല്‍ഹി : ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു തിരിച്ചറിഞ്ഞു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം പിഇടിഎന്‍(പെന്റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. ഒന്‍പത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു.
വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേല്‍ എംബസിക്കു സമീപം തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്. പകുതി കരിഞ്ഞ നിലയില്‍ പിങ്ക് നിറത്തിലുള്ള സ്‌കാര്‍ഫും ഇസ്രയേല്‍ അംബാസിഡര്‍ക്കെന്ന പേരിലുള്ള വിലാസം എഴുതിയ കവറും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. അല്‍ഖ്വയ്ദ ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ ഉപയോഗിച്ചിട്ടുള്ള സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഐഎസ്, അല്‍ഖ്വയ്ദ ബന്ധത്തെ കുറിച്ചും അന്വേഷിയ്ക്കുന്നുണ്ട്.
Post Your Comments