Latest NewsKeralaNews

മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

ഉദയഗിരി: ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഉദയഗിരി ടൗണിലേ ജോബി-ലിന്‍റ ദമ്പതികളുടെ മകൻ റയാൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.

മാതാവ് ലിന്‍റയുടെ കയ്യിൽ നിന്നും കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ്​ കരുതുന്നത്​. ലിന്‍റ തന്നയാണ് കുട്ടി കിണറ്റിൽ വീണത് അയൽവാസികളെ അറിയിക്കുകയുണ്ടായി. ആലക്കോട് പോലീസ് അസ്വഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button