കൊടുങ്ങല്ലൂർ ; വിവാഹ ഒരുക്കങ്ങൾക്കിടെ റാങ്ക് നേട്ടവുമായി നവവധു എത്തിയിരിക്കുന്നു. കോട്ടപ്പുറം ചിറക്കൽ ഇല്ലത്ത് പരേതനായ നൗഷാദിന്റെയും മുനീറയുടെയും മകൾ മെഹന നൗഷാദ് ആണ് എംജി സർവകലാശാല എംഎസ്സി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.
ഇന്നാണ് മെഹ്നയുടെ വിവാഹം നടന്നത്. ഒരുക്കങ്ങൾക്കിടെയാണു കൂത്താട്ടുകുളം ടി.എം. ജേക്കബ് മെമ്മോറിയൽ കോളജിലെ ഡിപാർട്ട്മെന്റ് ഹെഡ് ഷീല ഗോപാലന്റ ഫോൺകോൾ മെഹനയെ തേടിയെത്തിയത്.
ഇതോടെ വിവാഹ വീട്ടിൽ ആഘോഷത്തിനു പൊലിമ കൂടുകയുണ്ടായി. ജിവിതത്തിൽ മറക്കാൻ കഴിയാത്ത വാർത്തയും സന്ദർഭവുമാണ് ഇതെന്ന് മെഹന പറഞ്ഞു.അഴിക്കോട് കടവിൽ വീട്ടിൽ നൂറുദ്ദിന്റെ മകൻ സൽമാൻ ഫാരിഷാണ് മെഹനയുടെ വരൻ. എഐ വൈഎഫ് ജില്ലാ നേതാവുമായിരുന്നു സി.കെ നൗഷാദ്.
Post Your Comments