KeralaCinemaMollywoodLatest NewsNewsEntertainment

‘ബേബി മേയർ’ക്ക് മാത്രം നേരിട്ട് നൽകി, കലാകാരന്മാരോട് ‘വേണെങ്കിൽ വന്ന് എടുത്തോണ്ട് പൊക്കോ’ എന്ന ഭാവം; പി ടി തോമസ്

വിളിച്ചുവരുത്തി അപമാനിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കാൻ നട്ടെല്ലുള്ള കലാകാരൻമാർ തയ്യാറാകണം

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളുടെ കയ്യില്‍ നല്‍കാതെ അവരോട് തന്നെ മേശയിൽ നിന്നും എടുക്കാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ്റെ തീരുമാനം വിവാദമാകുന്നു. അവാർഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. വിളിച്ചുവരുത്തി അപമാനിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കാൻ നട്ടെല്ലുള്ള കലാകാരൻമാർ തയ്യാറാകണമെന്ന് പിടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോവിഡിന്റെ പേരിൽ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയൻ ഉറപ്പിച്ചു. പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്. ഇവിടെ കയ്യുറയും മുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണെവന്ന് എടുത്ത് കൊണ്ട് പൊയ്ക്കൊ ‘ എന്ന ധാർഷ്ട്യമാണ് കാണിച്ചത്.

Also Read:ഗാന്ധിയെ വധിച്ച ഗോഡ്സെ ആർഎസ്എസ് ആയിരുന്നുവെന്ന് മന്ത്രി സുനിൽകുമാർ; നിയമ നടപടിയുമായി ആർഎസ്എസ്

കലാകാരൻമാർ വെറും അടിമകൾ ; ഏമാൻ തൊടില്ല ; തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയിൽ അപമാനിച്ചു ; അവാർഡിനായി കൈഉയർത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്ക്കോളാൻ അജ്ഞ. കാലാകാരന്മാർ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാൻ ഗർവ് കാണിച്ചത്. വേദിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാൻ പാർട്ടിക്കുറ് കാണിച്ചു, സുവനീർ നേരിട്ട് കൊടുത്തായി പ്രകാശനം.

കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം. അവാർഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. വിളിച്ചുവരുത്തി അപമാനിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കാൻ നട്ടെല്ലുള്ള കലാകാരൻമാർ തയ്യാറാകണം.

https://www.facebook.com/inc.ptthomas/posts/3863135260375375

 

shortlink

Related Articles

Post Your Comments

Related Articles


Back to top button