കർഷക സമരം അക്രമാസ്ക്തമായാൽ സമരം പരാജയപ്പെടുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിലെ ട്രാക്ടർ റാലിയുടെ മറവിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ബല്‍ബീര്‍ സിങ് രജേവാള്‍ കർഷകരോട് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
പ്രക്ഷോഭം സമാധാനപരമല്ലെങ്കില്‍ നമ്മൾ പരാജയപ്പെടുമെന്നാണ് സംഘടനാനേതാക്കൾ കർഷകരോട് പറയുന്നത്. സമരം സമാധാനത്തിൻ്റെ പാതയിലൂടെ അല്ലെങ്കിൽ ജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും. സമാധനപൂര്‍വം പ്രതിഷേധിക്കാന്‍ ഞാന്‍ മുഴുവന്‍ കര്‍ഷകരോടും അഭ്യര്‍ഥിക്കുകയാണ്. ആരെങ്കിലും പ്രേരിപ്പിച്ചാല്‍ പോലും വികാരത്തിന് അടിമപ്പെട്ട് അക്രമാസക്തമായി ഒന്നും തന്നെ ചെയ്യരുത്. നമ്മള്‍ യുദ്ധത്തിനല്ല പോകുന്നത്. ഇത് നമ്മുടെ രാജ്യവും നമ്മുടെ സര്‍ക്കാറുമാണ്. ”-രജേവാള്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിൽ ആക്രമികൾ സംഘർഷം അഴിച്ചുവിടുകയും 400ലധികം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. 30 പൊലീസ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെങ്കോട്ട അക്രമത്തിന് പിന്നാലെ സമരത്തില്‍ നിന്ന് ഒരുപാട് കര്‍ഷകര്‍ തിരിച്ചുപോയിരുന്നു. ഇന്നലെയും ഇന്നുമായി ഇതില്‍ വലിയൊരു വിഭാഗംതിരിച്ചെത്തി.
Post Your Comments