Latest NewsKeralaIndiaNews

“കേരളത്തിൽ തുടർഭരണം ,ബംഗാളിൽ കോൺഗ്രെസ്സുമായി ചേർന്ന് ബിജെപിയെ തോൽപ്പിക്കണം ” : സി പി എം കേന്ദ്ര കമ്മിറ്റി

ന്യൂഡൽഹി : കേരളത്തിൽ തുടർഭരണവും ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി.  നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ജൂലൈ മാസം മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.

Read Also : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഒരുങ്ങി കേന്ദ്ര ബജറ്റ്

പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തണമെന്ന് എംപിമാരോടും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട് . ഇരുപത്തി മൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസ് അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ നടക്കും. ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button