തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറ്റുകാൽ പൊങ്കാല ചടങ്ങ് മാത്രമായി നടത്താൻ തീരുമാനം. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമാകും ഉണ്ടാകുക. ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.
ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ക്ഷേത്ര കോമ്പൗണ്ടിൽ നിശ്ചിത അകലം പാലിച്ച് പൊങ്കാല നടത്താൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കാൻ സൗകര്യം ഒരുക്കാൻ ആണ് ആദ്യം ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. എന്നാൽ ഇന്ന് ചേർന്ന ക്ഷേത്ര ട്രസ്റ്റ് യോഗം പൊങ്കാല ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമെടുക്കുകയായിരുന്നു.
Post Your Comments