മുംബൈ : ഒരു വ്യത്യസ്ത വിവാഹ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷര്‍ട്ടും കസവുമുണ്ടും ഉടുത്ത് നില്‍ക്കുന്ന ഒരു സുന്ദരന്‍ പഗ്ഗാണ് വരന്‍. പിങ്ക് കളര്‍ ഫുള്‍ സ്‌ളീവ് സില്‍ക്ക് ഷര്‍ട്ടും കസവുമുണ്ടും ധരിച്ചാണ് പഗ്ഗിന്റെ സ്റ്റൈലന്‍ നില്‍പ്പ്. തന്റെ സുന്ദരനായ മലയാളി പയ്യന് ഒരു വധുവിനെ വേണമെന്നാണ് ഉടമ പരസ്യത്തില്‍ പറയുന്നത്. വധു സുന്ദരിയായിരിക്കണം എന്ന നിബന്ധനയും ഉണ്ട്.
പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ബംഗളൂരു സ്വദേശിയായ ദാമിനി ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് സുന്ദരന്‍ വരന്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. ‘ മകള്‍ക്ക് വേണ്ടി സുന്ദരനായ മലയാളി പയ്യനെ നോക്കുകയാണെങ്കില്‍’ – എന്ന കുറിപ്പോടെയാണ് പഗ്ഗിന്റെ ഫോട്ടോകള്‍ പങ്കുവച്ചത്. ട്വിറ്ററിലുള്ളത് സ്‌ക്രീന്‍ ഷോട്ടായതിനാല്‍ പഗ്ഗ് പയ്യന് വേണ്ടി വധുവിനെ തേടുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments