
ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുമായി മലയാളിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കണ്ണൂർ സ്വദേശി ഷക്കീർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം രണ്ട് നൈജീരിയൻ പൗരൻമാർ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ക്രിസ്റ്റൽ എംഡിഎംഎ എന്ന കെമിക്കൽ ഡ്രഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയൻ പൗരൻമാർക്കും പാസ്പോർട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Post Your Comments