ദുബൈ: പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസക്കും അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെൻറ്റ് വിസക്കും പിന്നാലെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്, എന്‍ജിനീയര്‍മാര്‍ തുടങ്ങിയ മറുനാടന്‍ പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങുന്നു യു.എ.ഇ .
ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് വൈസ് പ്രസിഡൻറ്റും പ്രധാനമന്ത്രിയും ദുബൈഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അറിയിച്ചു. സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെടാതെ തന്നെ യു.എ.ഇ പൗരത്വം ലഭിക്കുമെന്നതാണ് ഭേദഗതി വരുത്തിയ ഈ പ്രഖ്യാപനത്തിൻറ്റെ സവിശേഷത.
Read Also: യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം; മന്ത്രി എം എം മണി
ഏതെങ്കിലും ശാസ്ത്രമേഖലയില്‍ സ്പെഷ്യലൈസ് ചെയ്ത പത്തു വര്‍ഷത്തെ സേവന പരിചയമുള്ള ഡോക്ടര്‍മാര്‍, അന്താരാഷ്ട്ര അവാര്‍ഡോ ഗവേഷണ ഗ്രാൻറ്റോ നേടിയ ശാസ്ത്രജ്ഞര്‍, സാമ്പത്തിക, വാണിജ്യകാര്യ മന്ത്രാലയത്തിൻറ്റെ പേറ്റൻറ്റ് ലഭിച്ച കണ്ടുപിടിത്തങ്ങള്‍ നടത്തിയവര്‍, അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ കലാപ്രതിഭകള്‍ എന്നിവരെയെല്ലാം പരിഗണിക്കുന്നതായിരിക്കും.
Read Also: തെരഞ്ഞെടുപ്പിൽ സൈബർ പ്രചാരണത്തിന് ട്രോളന്മാരെ ക്ഷണിച്ച് സിപിഎം
പൗരത്വം നേടുന്നവര്‍ ഇമാറാത്തി നിയമങ്ങളെല്ലാം അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കണം. നിബന്ധനകള്‍ ലംഘിച്ചാല്‍ പൗരത്വം റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇ മന്ത്രിസഭ, എമിറേറ്റ് ഭരണാധികാരികളുടെ കോടതികള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ എന്നിവയാണ് പൗരത്വത്തിന് യോഗ്യരാവയരെ നാമനിര്‍ദേശം ചെയ്യുന്നത്.
Post Your Comments