തിരുവനന്തപുരം : സംസ്ഥാനം തെറ്റായ കൊവിഡ് കണക്കുകള്‍ കാണിയ്ക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കൊവിഡ് കണക്കില്‍ കള്ളക്കളിയില്ലെന്നും കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം, രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. എന്നാല്‍ കേരളത്തില്‍ ആശങ്ക തുടരുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് ചെറിയ തോതില്‍ നിയന്ത്രണ വിധേയമായി വരുമ്പോഴും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനോ രോഗം നിയന്ത്രണ വിധേയമാക്കാനോ സാധിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണവും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ നിലവില്‍ കേരളത്തിലാണ്. ഇത് വലിയ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു.
Post Your Comments