NattuvarthaLatest NewsKeralaNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; നാലു പേർക്ക് പരിക്ക്

നിയന്ത്രണംവിട്ട കാർ സമീപത്തെ കടയിൽ ഇടിച്ചുനിന്നെങ്കിലും പൂർണമായും കത്തിക്കരിഞ്ഞു

ആര്യങ്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അതിഥിത്തൊഴിലാളികളായ നാലുപേർക്ക് പൊള്ളലേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ ധർമ്മേന്ദ്ര, കൃഷ്ണകുമാർ, വിനോദ് കുമാർ, അജയ് രാജ് എന്നിവർക്കാണ് പൊള്ളലേറ്റത്.വെള്ളിയാഴ്ച 12 മണിയോെടയാണ് സംഭവം. നിയന്ത്രണംവിട്ട കാർ സമീപത്തെ കടയിൽ ഇടിച്ചുനിന്നെങ്കിലും പൂർണമായും കത്തിക്കരിഞ്ഞു.

ആറുപേരാണ് കാറിലുണ്ടായിരുന്നത്. സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവറിലെ അറ്റകുറ്റപ്പണികൾ നടത്തുന്ന കരാർ തൊഴിലാളികളാണ് ഇവർ. ചെമ്പൂരിലെ പണികഴിഞ്ഞ് കുടപ്പനമൂട്ടിലേയ്ക്ക് വരുമ്പോൾ വിട്ടിയോടിന് സമീപത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button