Latest NewsKeralaNews

ബിജെപിയുടെ ഫാസിസ്റ്റ് മുഖം വ്യക്തം; ശശി തരൂരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി; താങ്ക്യൂ ‘ഓസിച്ചേട്ട’യെന്ന് എംപി

''താങ്ക്യൂ ഓസി ചേട്ടാ, എല്ലാ പിന്തുണയ്ക്കും നന്ദി'' എന്നായിരുന്നു ശശി തരൂരിന്‍റെ കമന്‍റ്.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രാജ്യദ്രോഹ കേസെടുത്ത സംഭവത്തില്‍ തരൂരിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി. ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാൽ ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റുമായി തരൂരും എത്തി. ”താങ്ക്യൂ ഓസി ചേട്ടാ, എല്ലാ പിന്തുണയ്ക്കും നന്ദി” എന്നായിരുന്നു ശശി തരൂരിന്‍റെ കമന്‍റ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പ്രണാമം- ഉമ്മന്‍‌ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ഇനി ഇത് ആവർത്തിക്കരുത്; കെ. സുരേന്ദ്രന്‍റെ മകള്‍ക്കെതിരെ അശ്ലീല കമന്റിട്ട നടപടിയിൽ ബിജെപി

അതേസമയം ശശി തരൂരിനെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button