KeralaLatest NewsNewsIndia

ഗാന്ധി വധത്തിന് പിന്നിൽ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചന; ഉത്തരം കിട്ടാത്ത 7 ചോദ്യങ്ങൾ, സന്ദീപ് വചസ്പതിയുടെ കുറിപ്പ്

ഏറ്റവും പ്രധാനം കൊലപാതകികൾ അംഗമായ ഹിന്ദുമഹാസഭയെ വെറുതെ വിട്ട് ആർ.എസ്.എസിനെ പ്രതിയാക്കി എന്നതാണ്

മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നും ഉത്തരം കിട്ടാത്ത 7 ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ബിജെപി അനുഭാവിയായ സന്ദീപ് വചസ്പതി. സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി വധത്തിന് പിന്നിൽ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയായിരുന്നുവെന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പോസ്റ്റിങ്ങനെ:

ഈ രാജ്യത്തിന്‍റെ നിർണ്ണായക ദശാസന്ധികളിലെല്ലാം ഒരു ദുരൂഹ മരണം അല്ലെങ്കിൽ കൊലപാതകം നടന്നിട്ടുണ്ട്. അത് രാജ്യത്തെ പതിറ്റാണ്ടുകളോളം പിറകോട്ട് വലിക്കുകയോ മുന്നേറ്റത്തെ തടസപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ശ്യാമപ്രസാദ് മുഖർജി, ലാൽബഹാദൂർ ശാസ്ത്രി, ദീനദയാൽ ഉപാദ്ധ്യായ തുടങ്ങിയവരുടെയൊക്കെ മരണം ഇത്തരത്തിലുള്ളതായിരുന്നു. ഇവരുടെയൊക്കെ അകാല മരണത്തിലുള്ള ഗുണഭോക്താവ് ആരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് ഈ മരണങ്ങളിലുള്ള ദുരൂഹത ഏറുന്നത്.

Also Read: ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാനികൾ

ഇവയിൽ ഏറ്റവും പ്രധാനമായിരുന്നു 73 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം നടന്ന ഗാന്ധിജി വധം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോൺഗ്രസ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട, പ്രധാനമന്ത്രി പദത്തിന് വേണ്ടി നെഹൃു വാശിപിടിക്കരുതെന്ന് ആവശ്യപ്പെട്ട, രാമരാജ്യം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട, നെഹൃുവിയൻ സോവിയറ്റ് മാർഗ്ഗമല്ല ഇന്ത്യക്ക് വേണ്ടതെന്ന് വാദിച്ച, ആർഎസ്എസിനെ പുകഴ്തിയ ഗാന്ധി ഇല്ലാതാകണമെന്ന ആവശ്യം ആരുടേതായിരിക്കും? ഗാന്ധിയെ ഇല്ലാതാക്കിയതോടെ ഒരുവെടിക്ക് രണ്ടു പക്ഷിയെന്ന നാട്ടു ന്യായം അനുസരിച്ച് ആർ.എസ്.എസിനെയും ഒതുക്കാം എന്ന ചിന്ത ഗൂഡാലോചനയായിരുന്നു.

ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ് ഗാന്ധി വധത്തിൽ അന്നത്തെ ഭരണകൂടത്തെ സംശയ നിഴലിൽ നിർത്തുന്നത്.
1. ഗാന്ധി കൊല്ലപ്പെടുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് അവഗണിക്കപ്പെട്ടത്.
2. ഗാന്ധിയെ കൊല്ലാൻ നടക്കുന്ന മദൻലാൽ പഹ്വ എന്ന ചെറുപ്പക്കാരനെപ്പറ്റി മഹാരാഷ്ട്രാ മുഖ്യമന്ത്രി ബി.ജി ഖേറിന് വിവരം നൽകിയ പ്രൊഫ. ജഗദീശ് ചന്ദ്ര ജയിനിനെ കേസിൽ പ്രതി ചേർക്കാൻ ശ്രമം ഉണ്ടായത്.
3. ജയിൻ നൽകിയ വിവരം അനുസരിച്ച് തുടർ നടപടി ഉണ്ടാകാതിരുന്നത്.
4. 1934 മുതൽ പലവട്ടം വധശ്രമം ഉണ്ടായിട്ടും ഗാന്ധിജിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നത്.
5. വധത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കാതിരുന്നത്.
6. ചാർജ് ഷീറ്റ് പിന്നീട് കാണാതായത്.
7. മൃതദേഹം പോസ്റ്റുമാർട്ടം നടത്താതിരുന്നത്. അങ്ങനെ പല മിസിംഗ് ലിങ്കുകളും പ്രമാദമായ ഈ കേസിൽ ഉണ്ടായിരുന്നു.

https://www.facebook.com/sandeepvachaspati/posts/1334424220244510

ഏറ്റവും പ്രധാനം കൊലപാതകികൾ അംഗമായ ഹിന്ദുമഹാസഭയെ വെറുതെ വിട്ട് ആർ.എസ്.എസിനെ പ്രതിയാക്കി എന്നതാണ്. അന്നത്തെ ഹിന്ദു മഹാസഭ അദ്ധ്യക്ഷനായ നിർമ്മൽ ചന്ദ്ര ചാറ്റർജിക്ക് പിന്നീട് സിപിഎമ്മിൽ ചേരാനും ഈ കളങ്കം തടസമായില്ല. സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി വധത്തിന് പിന്നിൽ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയായിരുന്നു. ഇവർ മാത്രമായിരുന്നു ഗാന്ധി ഇല്ലാതായതിന്‍റെ ഗുണഭോക്താക്കൾ. കൊലപാതക കേസുകളിൽ ഇത് പരമ പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button