ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന 8,70,000 ആസ്ത്രസെനക്ക കോവിഡ് വാക്‌സീന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി മെക്‌സിക്കോ. ഇറക്കുമതി കൂടാതെ പ്രാദേശികമായി വാക്‌സീന്‍ നിര്‍മ്മിക്കനും മെക്‌സിക്കോ പദ്ധതിയിട്ടിട്ടുണ്ട്. മെക്‌സിക്കോ പ്രസിഡൻറ്റ് ആന്‍ഡ്രസ് മാനുവല്‍ ലേപസ് ആണ് ഈ തീരുമാനം അറിയിച്ചത്.
Read Also: ഹെൽമെറ്റ് വേട്ടയ്‌ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും , തിങ്കളാഴ്ച്ച മുതൽ കർശനപരിശോധന
മെക്‌സിക്കോയും അര്‍ജൻറ്റീനയും വാക്‌സീന്‍ നിര്‍മ്മാണത്തിനായി ആസ്ത്രസെനക്കയുമായി കരാറലേര്‍പ്പെട്ടിട്ടുണ്ട്. മെക്‌സിക്കന്‍ സമ്പന്നന്‍ കാര്‍ലോസ് സ്ലിമ്മുമായി സഹകരിച്ചാണ് ഇരുരാജ്യങ്ങളും വാക്‌സീന്‍ നിര്‍മ്മാണത്തിനായി പദ്ധതിയിട്ടിരിക്കുന്നത്. മെക്‌സിക്കോയില്‍ തന്നെ വാക്‌സീന്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ സജ്ജരാണെന്ന് പ്രസിഡൻറ്റ് അറിയിച്ചു.
ഫൈസര്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സീനും വീണ്ടും മെക്‌സിക്കോയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. അമേരിക്ക വൈകിപ്പിച്ചതുകൊണ്ടാണ് വാക്‌സീന്‍ എത്താന്‍ വൈകുന്നതെന്നും, ഫെബ്രുവരി 10ന് വാക്‌സീന്‍ എത്തുമെന്നാണ് മെക്‌സിക്കോ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ഇതുവരെ 1,56,579 പേര്‍ മെക്‌സിക്കോയില്‍ മരണമടഞ്ഞു.
Post Your Comments