ബംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസ ലഹരി വസ്തുകളുമായി മലയാളി ബംഗളൂരുവില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് ബാംഗ്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്രഗായിരുന്നു ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ക്കു പാസ്പോര്‍ട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments