Latest NewsNewsIndia

ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരെ ബിജെപി ഭരണകൂടങ്ങള്‍ ചുമത്തിയ എഫ്‌ഐആറില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ബിജെപി ജനാധിപത്യത്തിന്റെ അന്തസ്സ് കീറിമുറിച്ചെന്ന് പ്രിയങ്ക പറഞ്ഞു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Read Also : മലയാള ചിത്രങ്ങൾക്ക് പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നില്ലെന്ന് പരാതി , മമ്മൂട്ടി ചിത്രം റിലീസ് മാറ്റി

‘ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ജനപ്രതിനിധികള്‍ക്കെതിരേയും എഫ്‌ഐആര്‍ ഇട്ടതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി സര്‍ക്കാര്‍ കീറി മുറിച്ചു’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നോയിഡ പോലീസും ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളും കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button