KeralaCinemaMollywoodLatest NewsIndiaNewsEntertainment

അവാർഡ് ജേതാക്കളെ വിളിച്ച് വരുത്തി അപമാനിച്ച് മുഖ്യമന്ത്രി; വളരെ കഷ്ടമെന്ന് സുരേഷ് കുമാർ

രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം: അവാർഡ് ജേതാക്കളെ സർക്കാർ അപമാനിച്ചെന്ന് സുരേഷ് കുമാർ

ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പതിവിനു വിപരീതമായി പുരസ്കാരങ്ങൾ ഇത്തവണ അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയില്ല. പകരം മേശപ്പുറത്തിരുന്ന പുരസ്കാരങ്ങൾ അവർ സ്വയം എടുക്കുകയായിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി. സുരേഷ് കുമാർ പറയുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ താൻ നേരിട്ട് നൽകുന്നത് നല്ലതല്ലെന്നും മേശപ്പുറത്തു വയ്‌ക്കുന്നവ ഓരോരുത്തരും സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ചടങ്ങിൽ മാറ്റം വരുത്തിയത്. പ്രോട്ടോക്കോൾ പാലിക്കാൻ ആയിരുന്നെങ്കിൽ ഗ്ളൗസ് ഇട്ട് അവാർഡ് കൊടുക്കാമായിരുന്നു, അല്ലെങ്കിൽ മറ്റ് മന്ത്രിമാരെ കൊണ്ട് അവാർഡ് കൊടുക്കാമായിരുന്നുവെന്ന് നിർമാതാവ് പറയുന്നു.

Also Read: ‘വാക്സിൻ മെയ്ഡ് ഇൻ ഇന്ത്യ’; ഇതുവരെ കയറ്റി അയച്ചത് 9 രാജ്യങ്ങളിലേക്ക്, പ്രശംസിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍

രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സർക്കാരിൻ്റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കൈകളിൽ നിന്നും അവാർഡ് സ്വീകരിക്കാനെത്തിയവരെ അപമാനിക്കുന്നതിനു തുല്യമായെന്നും ഇത് കഷ്ടമാണെന്നും സുരേഷ് കുമാർ പറയുന്നു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കനി കുസൃതിയും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി നിവിൻ പോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാർശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button