തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിയ്ക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ ഒരുക്കുകയാണ് ബിജെപി. സംസ്ഥാനത്ത് സംഘടനാ തലത്തില്‍ സജീവമായിട്ടുള്ള എല്ലാവര്‍ക്കും പാര്‍ട്ടി ചുമതലകള്‍ നല്‍കാനാണ് തീരുമാനം. ഇതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കെ.സുരേന്ദ്രന്‍ ഇത് നടപ്പാക്കും.
ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ബിജെപിയുടെ തന്നെ ഏതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനത്തിന് ഇറക്കും. കൂടുതല്‍ പ്രവര്‍ത്തകരെ ഇറക്കി സംഘടന ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ വോട്ട് ബാങ്ക് രൂപീകരിയ്ക്കുക എന്ന ലക്ഷ്യവും ബിജെപിയ്ക്കുണ്ട്. മുപ്പതോളം സെല്ലുകള്‍ ബിജെപിയുടെ കീഴിലുണ്ട്. വാര്‍ഡ് തലം മുതല്‍ വിവിധ സെല്ലുകളുടെയും മോര്‍ച്ചകളുടെയും ചുമതലകളാണ് പുതിയ നേതാക്കള്‍ക്ക് നല്‍കാന്‍ ഒരുങ്ങുന്നത്.
പുതിയ പ്രവര്‍ത്തകര്‍ക്ക് സംഘടനാ ചുമതല നല്‍കുമ്പോള്‍ അവര്‍ വലിയ ആവേശത്തോടെ അത് സ്വീകരിയ്ക്കുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിയ്ക്കുമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സാധാരണ പ്രവര്‍ത്തകരെ മുന്‍ നിരയിലേക്ക് കൊണ്ടു വന്നാണ് ബിജെപി പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചത്. കേരളത്തിലും ഈ തന്ത്രം തന്നെയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments