![](/wp-content/uploads/2021/01/fire-4.jpg)
മസ്‍കത്ത്: ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ അറിയിക്കുകയുണ്ടായി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്.
Post Your Comments