Latest NewsKeralaNattuvarthaNews

വിജയലക്ഷ്മിയുടെ ജീവനെടുത്ത മരണച്ചിറ; അകപ്പെട്ടാൽ ജീവനോടെ തിരികെ ലഭിക്കാത്ത കുളം

ക്ഷേത്രത്തിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി മുങ്ങിമരിച്ച നിലയില്‍

താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33) യാണ് മരിച്ചത്. പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 5. 30 ഓടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ 7. 30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുതുച്ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read: പോപ്പുലര്‍ ഫൈനാന്‍സ് കേസ്; സിബിഐക്കതിരെ നിക്ഷേപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

എന്നാൽ ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നും കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. മരണച്ചിറ എന്നറിയപ്പെടുന്ന കുളത്തിൽ നിന്നാണ് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. മരണച്ചിറ എന്ന് പേര് കേട്ട കുളമാണിത്. കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ടാകും. കുളത്തിൽ വീണവരിൽ ഭൂരിഭാഗം ആളുകളും മരിച്ച കുളമാണിതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരു മാസം മുമ്പ് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മക്കള്‍:ദീപിക, കൈലാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button