KeralaCinemaMollywoodLatest NewsIndiaBollywoodNewsHollywoodEntertainmentInternationalKollywoodMovie GossipsMovie Reviews

കാത്തിരിപ്പിന് വിരാമം , ‘കെ ജി എഫ് ചാപ്റ്റർ -2’ റിലീസ് തീയതി പ്രഖ്യാപിച്ചു

കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍ നിന്നും ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.
കെ ജി എഫ് 2 ജൂലൈ 16 ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ .

Read Also : ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം വൻ സ്ഫോടനം

യാഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

https://www.facebook.com/TheOfficialYash/posts/3162086084018781?__cft__[0]=AZVGEee2t-FAHaXzN2d8lJvXz58heYZe2_DRw4J2ch9tvED7GHT7dZ0241dopXUPJppLU0xX0Bj4Z-d8_8R_yKGA-lgD8vcshyjN7JNKXGXq06UifaAz8CTpUS1yin0ExUAXRVVjxFAWbqkskMfdHrHnFc3gsGcRA-cLgW9q61o-ljifCB3dqw3JaF-pXCembCE&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button