കല്ലമ്പലം: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തി നശിച്ച നിലയിൽ. പള്ളിക്കൽ പ്ലാച്ചിവിള കൊട്ടുകോണത്ത് പുത്തൻവീട്ടിൽ സനിതയുടെ വാഹനമാണ് കത്തിച്ചത്. ഇതു രണ്ടാംതവണയാണ് സ്കൂട്ടർ കത്തിക്കാൻ ശ്രമം നടക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. രാത്രി തീയാളുന്നതു കണ്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. തൊഴിലുറപ്പ്, കുടുംബശ്രീ മേഖലകളിൽ സജീവ പ്രവർത്തകയായ സനിതയുടെ ഏക ആശ്രയമായിരുന്ന ഈ വാഹനം.
സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വാർഡ് അംഗം മുബാറക്കും ബ്ലോക്ക് പഞ്ചായത്ത് അംഗം എ.നിഹാസും ആവശ്യപ്പെട്ടു.
Post Your Comments