Latest NewsNattuvarthaNews

ആശുപത്രിയിൽ കുഴഞ്ഞുവീണ് നഴ്സിന് ദാരുണാന്ത്യം

ഓച്ചിറ: ആശുപത്രിയിൽ കുഴഞ്ഞുവീണ നഴ്‌സ്‌ മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീർത്ഥത്തിൽ രമണൻ ഭാര്യ സുജ 52 ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 11നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ നഴ്‌സ്‌ കുഴഞ്ഞുവീണത്. ഉടൻതന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. ഇവിടെ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് ഉടൻതന്നെ ആൻജിയോപ്ലാസ്റ്ററിക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button