പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഒരുമയാണ് രാജ്യത്തിന്റെ ശക്തിയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വെല്ലുവിളികളിലും രാജ്യം വളരെ മുന്നിലാണ്. കൊറോണയേയും പ്രകൃതി ദുരന്തങ്ങളേയും രാജ്യം ശക്തമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പോരാട്ടത്തിൽ രാജ്യം വളരെ മുന്നിലാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷനാണ് ഇന്ത്യ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വളരെ വേഗം കുറയുകയാണ്. രോഗമുക്തി നിരക്കിലും വർദ്ധനവ് ഉണ്ട്.
കർഷകർക്കായി നിരവധി ആനുകൂല്യങ്ങൾ സർക്കാർ നൽകി. കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണം നിക്ഷേപിച്ചു. 2100 കോടി രൂപ ജൻധൻ അക്കൗണ്ടുകൾ വഴി നൽകി. കാർഷിക നിയമഭേദഗതിയെയും അദ്ദേഹം പിന്തുണച്ചു. നിലവിലുള്ള യാതോരു അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമമല്ല നടപ്പിലാക്കിയത്. കാർഷിക രംഗത്തെ പരിഷ്കരണങ്ങൾ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments