Latest NewsKeralaNews

‘ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭയം; അവിഹിത സഖ്യവുമായി എൽഡിഎഫും യുഡിഎഫും’

ബിജെപിയെ തോൽപ്പിക്കാൻ അവിണിശേരിയിൽ കൈകോർത്ത് എൽഡിഎഫും യുഡിഎഫും

തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലും എൽഡിഎഫും യുഡിഎഫും അവിഹിത സഖ്യത്തിനായി കൈകോർത്തതായി സന്ദീപ് ജി വാര്യർ. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ വേണ്ടിയുള്ള മുന്നണികളുടെ നാണംകെട്ട കളികൾ വ്യക്തമാക്കുകയാണ് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ:

Also Read: നാ​ല്​ വ​യ​സ്സു​കാ​രി​യു​ടെ മാ​ല മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി അറസ്റ്റിൽ

അവിഹിത സഖ്യം അവിണിശ്ശേരിയിലും: ബി ജെ പി യെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലും എൽ ഡി എഫ് -യുഡിഎഫ് അവിഹിത സഖ്യം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലേടങ്ങളിലും ഈ അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായി കൈകോർത്തു. ഇത് വരും കാല കേരള രാഷ്ട്രീയത്തിൻ്റെ ദിശാസൂചകമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ ഉൾപ്പെടെയുള്ള നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നാമിതു കണ്ടു. കേരളത്തിനു പുറത്തെ മഹാ കടിപിടി ബന്ധൻ കേരളത്തിനകത്തേക്കും ഇവർ വ്യാപിപ്പിക്കുകയാണ്. അവിണിശ്ശേരി പഞ്ചായത്തിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനു പിന്നാലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലും LDF -UDF സഖ്യം മറ നീക്കി പുറത്തു വന്നിരിക്കുകയാണ് . വികസന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥിക്ക് UDF സ്ഥാനാർത്ഥിയുടെ വരെ വോട്ട് ലഭിച്ചു എന്ന നാണംകെട്ട സംഭവവും ഇവിടെയുണ്ടായി. കോൺഗ്രസ്സിന്റെ 3 വോട്ടുകൾ ഉൾപ്പടെ 8 വോട്ടുകൾ ലഭിച്ചു. തെരഞ്ഞെടുപ്പിൽ ആറ് അംഗങ്ങളുള്ള ബി ജെ പിയാണ് അവിണിശ്ശേരിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button