KeralaNattuvarthaLatest NewsNews

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്

ആക്രമിച്ച പന്നിയെ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു

ഓമശ്ശേരി: കാട്ടു പന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പരുക്കേറ്റ മങ്ങാട് മാളിയേലത്ത് കുഞ്ഞാലിയെ(65) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം.

കാലിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കേറ്റ കുഞ്ഞാലിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ആക്രമണം നടത്തിയ പന്നിയെ വനം വകുപ്പ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വിജയന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ജഡം മറവു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button