തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ വീണ്ടും പോലീസ് രംഗത്ത് എത്തുകയാണ്. ജനങ്ങൾ കൂട്ടംകൂടുന്നത് തടയാനും മാസ്ക് ഉപയോഗം നിർബന്ധമാക്കുന്നതാണ്. 25,000 പോലീസുകാരെ ഇതിനായി നിയോഗിക്കുമെന്നും അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇന്നു മുതൽ ഫെബ്രുവരി 10 വരെയാണ് പോലീസ് പരിശോധന കർശനമാക്കുക.
Post Your Comments