ന്യൂഡല്‍ഹി : വാക്‌സിന്‍ നയതന്ത്രത്തില്‍ ഇന്ത്യയെ കടത്തിവെട്ടാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്‌സിന്‍ നയതന്ത്രത്തില്‍ ഇന്ത്യയ്ക്ക് തടയിടാന്‍ ചൈന രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ചൈന അവരുടെ സുഹൃത് രാജ്യമായ ശ്രീലങ്കയ്ക്ക് സിനോഫാം നിര്‍മ്മിച്ച മൂന്ന് ലക്ഷം കൊവിഡ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൊളംബോയിലെ ചൈനീസ് എംബസിയില്‍ നിന്നുള്ള പ്രസ്താവനയെ ഉദ്ധരിച്ച്കൊണ്ട് സര്‍ക്കാര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
read also : ജനാധിപത്യത്തിന് സുപ്രധാനദിവസം, ഈ സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അതേസമയം ഇന്ത്യ ഇതിനകം 55 ലക്ഷത്തിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ അയല്‍രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കഴിഞ്ഞു. ശ്രീലങ്കയിലേക്ക് അഞ്ചു ലക്ഷം ഡോസാണ് ഇന്ത്യ സൗജന്യമായി എത്തിച്ചത്. ഇന്ത്യയുടെ ഈ കരുതലിനും സ്നേഹത്തിനും ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെ നന്ദി അറിയിക്കുകയും ചെയ്തു. ചൈനയുടെ വാക്‌സിന്‍ അടുത്തമാസം പകുതിയോടെ മാത്രമേ ശ്രീലങ്കയ്ക്ക് ലഭിക്കുകയുള്ളു. ശ്രീലങ്കയ്ക്ക് പുറമേ മ്യാന്‍മാര്‍ പാകിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ചൈന വാക്‌സിന്‍ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യന്‍ വാക്‌സിന്‍ നയതന്ത്രം ചൈനയ്ക്ക് മേല്‍ ജയം നേടിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ‘വാക്‌സിന്‍ മൈത്രി’ (വാക്‌സിന്‍ ഫ്രണ്ട്ഷിപ്പ്) സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്‌സിനുകള്‍ സമ്മാനമായി ബംഗ്ലാദേശിന് നല്‍കിയിരുന്നു. പൂനെ ആസ്ഥാനമായിട്ടുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇതുവരെ മുപ്പത് ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. പ്രതിമാസം അമ്പത് ലക്ഷം വാക്‌സിനുകള്‍ ഇന്ത്യയില്‍ നിന്നും ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നതായി ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക് വെളിപ്പെടുത്തിയിരുന്നു.
Post Your Comments