ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
Read Also : കാശ്മീരിൽ മൂന്ന് ഭീകരരെ കൂടി പരലോകത്തയച്ച് സുരക്ഷാസേന
അതീവ മേഖലയായ ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെ ഇന്ന് വൈകിട്ടാണ് സ്ഫോടനം നടന്നത്. എംബസിക്കടുത്തുള്ള നടപ്പാതയിലാണ് തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്. ഐഇഡിയെന്ന്(ഇംപ്രോവൈസ്ഡ് എക്‌പ്ലോസീവ് ഡിവൈസ്) സംശയിക്കുന്ന സ്ഫോടകവസ്തു ഇവിടെയുള്ള പൂച്ചട്ടിയില്‍ നിന്നുമാണ് കണ്ടെത്തിയത്.
ഇവിടെ നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയതായി വിവരമുണ്ട്. സ്‌ഫോടനമുണ്ടായ സ്ഥലങ്ങളായില്‍ ചില്ല് കഷണങ്ങള്‍ ചിതറി കിടപ്പുണ്ട്. അഗ്‌നിശമന സേന സ്ഥാലത്തെത്തി തീയണച്ചു.
അതേസമയം, ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്ഫോടനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏത് നിലയിലുള്ള സ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments