Latest NewsKeralaNews

ഈ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടത്; മോദി സർക്കാരിനെ അഭിനന്ദിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ബി. ഗോപാലകൃഷ്ണൻ

മോദി സർക്കാരിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കപ്പെട്ട വേളയിലാണ് മുഖ്യമന്ത്രി മോദി സർക്കാരിനെ അഭിനന്ദിച്ചത്. ഈ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഒപ്പം കോൺഗ്രസിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ മോദിക്കും പിണറായിക്കും കഴിഞ്ഞെങ്കിൽ അതിൽ കോൺഗ്രസ്സ് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗോപാലകൃഷ്ണൻ ഈക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം……………….

മോദി സർക്കാരിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി.

അഞ്ച് പതിറ്റാണ്ടായിആലപ്പുഴക്കാരുടെ സ്വപ്നമായ ആലപ്പുഴ ബൈപാസ്സ് പൂർത്തീകരിച്ചതിനാണ് മുഖ്യമന്ത്രി, മോദി സർക്കാരിനെ അഭിനന്ദിച്ചത്.അഞ്ച് വർഷത്തിൻ്റെ ഇടയിൽ അഞ്ചാം തവണയാണ് മുഖ്യമന്ത്രി,കേന്ദ്ര മന്ത്രിസഭയെ വികസന കാര്യത്തിൽ അഭിനന്ദിക്കുന്നത്. എന്നും കേന്ദ്രത്തെ വിമർശിക്കുന്ന ഐസക്കിൻ്റെ നാട്ടിൽ വച്ചുള്ള അഭിനന്ദനത്തിന് ഇരട്ടി മധുരമുണ്ട്.

കെ.സി. വേണുഗോപാലിൻ്റെ പ്രതിഷേധം അൽപ്പത്തരമാണ്. സ്വന്തം പാർട്ടി, ദൽഹിയിലും കേരളത്തിലും ഒരു പോലെ ഭരിക്കുകയും, ആലപ്പുഴയിൽ എം. പി യായി വിജയിക്കുകയും ചെയ്തിട്ടും ബൈപാസ്സിന് വേണ്ടി ഒന്നും ചെയ്യാത്തവർ ഉദ്ഘാടനത്തിന് ക്ഷണം അർഹിക്കുന്നില്ല. ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ മോദിക്കും പിണറായിക്കും കഴിഞ്ഞെങ്കിൽ അതിൽ കോൺഗ്രസ്സ് അസൂയപ്പെട്ടിട്ട് കാര്യമില്ല.

ഈ വികസന മാതൃകയാണ്, മോദി മാജിക്കായ ഗുജറാത്ത് മോഡൽ. രാഷ്ട്രീയം വേറെ, രാജ്യം വേറെ. വികസനം രാജ്യത്തിനാണ്. അവിടെ രാഷ്ട്രീയം വേണ്ട. അതാണ് വികസനത്തിലെ മോദി മാതൃക. ഇതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗത മന്ത്രി ഗഡ്കരിയും പരസ്പരം അഭിനന്ദിച്ചത്. ഈ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടത്.

https://www.facebook.com/bgopalakrishnan.gopu/posts/2756943237893868

shortlink

Related Articles

Post Your Comments

Related Articles


Back to top button