CinemaMollywoodLatest NewsKeralaNewsEntertainment

നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വേർപിരിയുന്നു

വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ജോമോൻ അടുത്തിടെ ചേർത്തല കുടുംബകോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

Also Read: ‘ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭയം; അവിഹിത സഖ്യവുമായി എൽഡിഎഫും യുഡിഎഫും

2014ലായിരുന്നു ഇരുവരുടെയും വിവാഹം. മലയാളികളുടെ പ്രിയങ്കരനായ അഗസ്റ്റിൻ്റെ മകളാണ് ആൻ അഗസ്റ്റിൻ. നിരവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button