മഹാരാഷ്ട്ര : നാസിക്കിലെ ജാഗൽഗാവിൽ പതിമൂന്ന് വയസുള്ള വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചപ്പോൾ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് സന്ദർശിച്ചതായി പൊലീസ് പറഞ്ഞു.
Read Also : കയ്യിൽ വാളുകളും മാരകായുധങ്ങളുമായി പ്രതിഷേധക്കാർ, പോലീസുകാരന് വെട്ടേറ്റു ; വീഡിയോ കാണാം
മരണത്തിന് തൊട്ടു മുൻപ് മരണം പ്രവചിക്കുമെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടിക്ക് രക്ഷിതാക്കൾ മൊബൈൽ വാങ്ങി നൽകിയിരുന്നു. ഇതുപയോഗിച്ചാണ് വിദ്യാർത്ഥി സൈറ്റിൽ കയറി പരിശോധിച്ചത്. വെബ്‌സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
Post Your Comments