ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തിയ കലാപത്തിന് സമാനമായാണ് സിംഗുവിൽ പ്രതിഷേധക്കാർ അഴിഞ്ഞാടിയത്.പ്രതിഷേധക്കാരുടെ കയ്യിൽ വാളുകളും മാരകായുധങ്ങളും ഉണ്ടായിരുന്നു. സമരം പിൻവലിച്ച് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട നാട്ടുകാർക്ക് നേരെ പ്രതിഷേധക്കാർ ആയുധം ചൂണ്ടുകയായിരുന്നു. ഇതോടെ പ്രകോപിതരായ പ്രദേശവാസികൾ പ്രതിഷേധക്കാർക്കു നേരെ തിരിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
Read Also : കാശ്മീരിൽ മൂന്ന് ഭീകരരെ കൂടി പരലോകത്തയച്ച് സുരക്ഷാസേന
പോലീസ് പ്രതിഷേധക്കാരെയും പ്രദേശവാസികളെയും സ്ഥലത്ത് നിന്ന് മാറ്റാൻ ഏറെ പാടുപെട്ടു. പ്രതിഷേധ സ്ഥലത്ത് അലിപൂർ എസ്എച്ച്ഒ പ്രദീപ് പാലിവാളിൻറെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം നിലയുറപ്പിച്ചത്.
ഏറ്റുമുട്ടലിനിടെ പ്രതിഷേധക്കാരിൽ ഒരാൾ എസ്എച്ച്ഒയെ വാളുകൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. കൈകളിലൂടെ രക്തം ഒഴുകുന്നതിൻറെ ഉൾപ്പെടെ വീഡിയോ പുറത്തുവന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കർഷക നേതാക്കൾ ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments